Advertisements
|
മോദിയുടെ റഷ്യ സന്ദര്‍ശത്തില്‍ യുഎസിന് അതൃപ്തി
ന്യൂയോര്‍ക്ക്: യുക്രെയിന്‍ കൂടി പങ്കെടുത്ത നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദശിച്ചതില്‍ മുതിര്‍ന്ന യു.എസ് നയതന്ത്രജ്ഞര്‍ക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. യു.എസുമായി നിരവധി വിഷയങ്ങളില്‍ സഹകരണ കരാറുകളില്‍ ഇന്ത്യ ഏര്‍പ്പെട്ടിരിക്കെയാണ് ആ രാജ്യം ഉപരോധമേര്‍പ്പെടുത്തിയ റഷ്യയില്‍ മോദി എത്തിയത്. യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് മോദി റഷ്യയിലെത്തിയത്.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച മോദി മാറ്റിവയ്ക്കണമെന്ന് യു.എസ് പ്രതിനിധികള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനോദ് ക്വത്രയോട് ആവശ്യപ്പെട്ടിരുന്നതായും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസമാദ്യം യു.എസ് സ്റേററ്റ് ഡെപ്യൂട്ടി സെക്രട്ടറി കര്‍ട്ട് കാംപ്ബലാണ് ആവശ്യമുന്നയിച്ചത്. റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം മാനിക്കുന്നുവെന്നും എന്നാല്‍ നാറ്റോ ഉച്ചകോടിയുടെ സമയത്ത് ആകരുതെന്നുമായിരുന്നു കാംപ്ബലിന്റെ ആവശ്യം.
ചൈനയുമായി തര്‍ക്കമുണ്ടായാല്‍, റഷ്യ ഇന്ത്യക്കൊപ്പം നില്‍ക്കില്ലെന്നും അവര്‍ ചൈനയോട് കൂടുതല്‍ അടുക്കുകയാണെന്നും യു.എസ് സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ യുക്രെയിന്‍ ആക്രമണത്തെ ഇന്ത്യ അപലപിക്കാത്തതിലും യു.എസിന് അതൃപ്തിയുണ്ട്.
ഇതിനിടെ, യുക്രെയ്നെതിരായ ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ പൊതുസഭയില്‍ അവതരിപ്പിച്ച പ്രമേയത്തിന്മേല്‍ നടന്ന വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു. റഷ്യ യുക്രെയ്നില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും സപോറിഷ്യ ആണവ നിലയത്തിലെ അനധികൃത ഉദ്യോഗസ്ഥരെ മാറ്റണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ഫ്രാന്‍സ്, ജര്‍മനി, യു.എസ് ഉള്‍പ്പെടെ 50 രാജ്യങ്ങളുടെ പിന്തുണയോടെ യുക്രെയ്നാണ് പ്രമേയം അവതരിപ്പിച്ചത്. 193 അംഗ സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് 99 പേരും എതിര്‍ത്ത് ഒമ്പത് പേരും വോട്ട് ചെയ്തു. റഷ്യ, ഉത്തര കൊറിയ, ബലാറസ്, ക്യൂബ, ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യയെക്കൂടാതെ, ബംഗ്ളാദേശ്, സൗദി അറേബ്യ, പാകിസ്താന്‍, ചൈന, ഈജിപ്ത്, ഭൂട്ടാന്‍, നേപ്പാള്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവയുള്‍പ്പെടെ 60 രാജ്യങ്ങള്‍ വിട്ടുനിന്നു. |
|
- dated 13 Jul 2024
|
|
Comments:
Keywords: India - Otta Nottathil - modi_putin_meet_irks_US India - Otta Nottathil - modi_putin_meet_irks_US,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|